മുകളിൽ പറഞ്ഞിരിക്കുന്ന വിശിഷ്ട വ്യക്തികളുടെ പിൻമുറക്കാർ എന്ന നിലയിൽ ഈ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കേണ്ടത് ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണെന്ന ചിന്തയിൽ ഞങ്ങൾ കുറച്ചുപേർ ഉദ്യമത്തിന് നേതൃത്വം നൽകി.
എല്ലാവരും എല്ലാവരെയും പരിചയപ്പെടാനും മനസ്സിലാക്കാനും ഈ നൂതന വിദ്യ നമ്മെ സഹായിക്കും എന്നതിൽ ആർക്കും ഒരു തർക്കമുണ്ടാകുകയില്ല ഈ ആധുനിക കാലഘട്ടത്തിൽ പുസ്തകം രൂപത്തിൽ നമ്മുടെ രേഖകൾ അച്ചടിച്ച് എല്ലാവരുടെയും കൈകളിൽ എത്തിക്കുക വളരെ പ്രയാസകരമായ ഉദ്യമം ആയിരിക്കും.
99% കുടുംബാംഗങ്ങളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ആകയാലും ഭാവി തലമുറ തീർച്ചയായും ഡിജിറ്റൽ കാലഘട്ടത്തിൽ ജീവിക്കുന്നവർ ആയതിനാലും നമ്മുടെ ഈ ഉദ്യമം വളരെ പ്രശംസനീയമാകും. വിദേശത്തും സ്വദേശത്തുമായി അകന്നു ഇരിക്കുന്നവരെ ഒരു വിരൽത്തുമ്പിൽ പരിചയപ്പെടാൻ ഈ ഡിജിറ്റൽ ചരിത്രരേഖകൾ നമ്മളെ സഹായിക്കും എന്നതിൽ ഒരു സംശയവുമില്ല. അതിനായി എല്ലാ രേഖകളും (കുടുംബ ചരിത്രപുസ്തകത്തിൽ നിന്ന്) ക്രമപ്പെടുത്തി ഇതിന്റെ പൂർണ രൂപത്തിലേക്ക് എത്തിക്കാൻ തുടക്കമിട്ട നമ്മുടെ കുടുംബാംഗങ്ങളെ ഒന്ന് പരിചയപ്പെടാം. അതോടൊപ്പം തന്നെ 2023-24 കാലഘട്ടത്തിലെ പ്രസിഡന്റായ ശ്രീ ജോയ് വർഗീസ് പടിഞ്ഞാറേക്കുറ്റ് സെക്രട്ടറിയായ ബേബി മലയിൽ,ട്രെഷറർ ജെയിംസ് മാത്യൂസ്,മാത്തുക്കുട്ടി,സെബി ജോസഫ്,പി ജെ പോൾ & ബേബി ലൂക്ക കൂടാതെ എല്ലാ എക്സിക്യൂട്ടീവ് അംഗംങ്ങളുടെയും, കൂടാതെ വിൻസെന്റ് പടിഞ്ഞാറേക്കുറ്റ്,റോമിയോ പടിഞ്ഞാറേക്കുറ്റ്,ജോൺസ് പി വിൻസെന്റ് എന്നിവരുടെയും അകമഴിഞ്ഞ സഹകരണം നമ്മുടെ പ്രവർത്തനത്തിന് പ്രചോദനമായിരുന്നു.
ഫാ. മിൽട്ടൻ ഐമനച്ചിറ ഓ. പ്രേം ബന്തെടുക്ക, കാസറഗോഡ് (യു. എസ്. എ)
ചാൾസ് പി വിൻസന്റ് പടിഞ്ഞാറേക്കുറ്റ് പുൽപ്പള്ളി, സീതാമൗണ്ട് (ബാംഗളൂർ)
പോൾസ് പി വിൻസന്റ്. പടിഞ്ഞാറേക്കുറ്റ് പുൽപ്പള്ളി, സീതാമൗണ്ട് (കോഴിക്കോട്)
സി. റോസ്ന മറ്റപ്പള്ളിയിൽ. എസ് എ ബി എസ്. ചെറുപുഴ (ബാംഗളൂർ)