PADINJAREKUTTU FAMILY

HISTORICAL RECORDS

PADINJAREKUTTU FAMILY

THE HISTORY

നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന പടിഞ്ഞാറേക്കുറ്റ് കുടുംബത്തിന്റെ ചരിത്രം ഇന്നത്തെ പുതുതലമുറയ്ക്ക് സംലഭ്യമാകുവാൻ കാലയവനികയുടെ തങ്കലിപികളിൽ ഒരു കണ്ണിപോലും അറ്റുപോകാതെ ഒരുമിച്ച് ചേർത്ത് പരിചയപ്പെടുത്തി കൊടുക്കുവാൻ ഏറെ ത്യാഗങ്ങൾ സഹിച്ച നമ്മുടെ കുടുംബാംഗങ്ങളെ പ്രത്യേകം ഓർക്കേണ്ടതാണ്.

 അതിൽ കൃതജ്ഞതയോടെ ആദ്യമായി നാം സ്മരിക്കേണ്ടത് പടിഞ്ഞാറേക്കുറ്റ് പൈലി മകൻ ആഗസ്തി എന്ന പാപ്പച്ചനെയാണ്. 1956 നെയ്ശ്ശേരി വീരാപിള്ളിത്തണ്ട് എന്ന സ്ഥലത്തുനിന്നും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിലെ മണ്ഡളം എന്ന സ്ഥലത്ത് താമസമാക്കിയ ഒരു സാധാരണ കർഷകനായിരുന്നു ശ്രീ. പാപ്പച്ചൻ. തന്റെ എല്ലാ പരിമിതികളെയും അതിജീവിച്ച് തീക്ഷ്ണതയോടെ ഈ വൻ കുടുംബവൃക്ഷത്തിലെ 95 ശതമാനം കുടുംബങ്ങളും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് 250 വർഷത്തെ ഒരു കുടുംബ ചരിത്രം തയ്യാറാക്കുവാൻ അദ്ദേഹം കാണിച്ച സന്നദ്ധതയും കുടുംബത്തോടുള്ള സ്നേഹവും ഏറെ പ്രശംസനീയം തന്നെയാണ്. പടിഞ്ഞാറേക്കുറ്റ് കുടുംബത്തിന്റെ കുതിപ്പും കിതപ്പും വളർച്ചയും ഫലം ചൂടലും ഈ ഇന്റർനെറ്റ് ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്നു നാം അറിയുകയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ചരിത്ര വഴികളിൽ കാലഹരണപ്പെട്ടേക്കാമായിരുന്നു ആ വഴിക്കല്ലുകൾ നമ്മളിലേക്ക് എത്തിക്കാൻ ഏറ്റവുമധികം പരിശ്രമിക്കുകയും കുടുംബ ചരിത്രത്തിന്റെ ആദ്യ കൈഎഴുത്തുപ്രതി തയ്യാറാക്കുകയും ചെയ്ത ശ്രീ പാപ്പച്ചൻ പടിഞ്ഞാറേക്കുറ്റിനാണ് അതിന്റെ അഭിനന്ദനവും കൃതജ്ഞതയും ഏറ്റവും അധികം അർഹിക്കുന്നത്. 2007 സെപ്റ്റംബർ മാസം മൂന്നാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ശ്രീ പാപ്പച്ചന്റെ ആത്മാവിന് പടിഞ്ഞാറേക്കുറ്റ് കുടുംബത്തിന്റെ ആദരാഞ്ജലികൾ.

Pappachan
അഗസ്റ്റിൻ(പാപ്പച്ചൻ)
പടിഞ്ഞാറേക്കുറ്റ്

അതുപോലെതന്നെ ശ്രീ പാപ്പച്ചന്റെ കൂടെ നിന്ന് നമ്മുടെ കുടുംബചരിത്രം രേഖപ്പെടുത്തുന്നതിന് അക്ഷീണം പ്രയത്നിച്ചവരാണ് ശ്രീ പി.ടി. പൗലോസും, ശ്രീ തൊമ്മൻ ജോസഫ് പടിഞ്ഞാറേക്കുറ്റും. തുടർന്നുള്ള ഇവരുടെ എല്ലാ ശ്രമങ്ങളും നമ്മുടെ കുടുംബ ചരിത്രരചനയ്ക്ക് മുതൽക്കൂട്ടായിരുന്നു. ഇവർക്കും ഇവരോടൊപ്പം തോളോട്തോൾ ചേർന്ന് പ്രവർത്തിച്ച എല്ലാവർക്കും പടിഞ്ഞാറേക്കുറ്റ് കുടുംബത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

P T Paulose Padinjarekuttu Rajakkat

P T Paulose Padinjarekuttu Rajakkat

(First president Of padinjarekuttu Kudumbayogam)

Thomman Joseph Padinjarekuttu -Monipalli

Thomman Joseph Padinjarekuttu Monipalli

 പ്രായത്തെ മറികടക്കുന്ന തീഷ്ണതയോടെ ശ്രീ പാപ്പച്ചൻ ഈ കുടുംബ ചരിത്ര രചനായജ്ഞം ഏറ്റെടുത്തപ്പോൾ ഇതിന്റെ കയ്യെഴുത്തുപ്രതി എഴുതി ഈ ഉദ്യമം വിജയിപ്പിച്ച കണ്ണൂർ ജില്ലയിലെ തിരുമേനിയിലെ പുളിക്കൽ കുടുംബാംഗവും ശ്രീ പാപ്പച്ചന്റെ മകൻ പരേതനായ സെബാസ്റ്റ്യൻ പി. എ. (ടോമി 2021 മെയ്ൽ കോവിഡ് മൂലം മരണപ്പെട്ടു) യുടെ പത്നിയുമായ ശ്രീമതി. ഷൈല സെബാസ്റ്റിനെ ഏറെ കൃതജ്ഞതപൂർവ്വം പടിഞ്ഞാറേക്കുറ്റ് കുടുംബയോഗം അനുസ്മരിക്കുന്നു അഭിനന്ദിക്കുന്നു.

Shyla Sebastian (Tomy) Padinjarekuttu Mandalam
Shyla Sebastian (Tomy)
Padinjarekuttu Mandalam

പടിഞ്ഞാറേക്കുറ്റ് കുടുംബയോഗത്തിന്റെ ചരിത്രം പുസ്തകരൂപത്തിലും ഡിജിറ്റൽ രൂപത്തിലും നമ്മുടെ കൈകളിൽ ഭദ്രമായിരിക്കുമ്പോൾ ഇതിന്റെ പൂർണ്ണരൂപ പുസ്തക പ്രകാശനത്തിന് അക്ഷീണം പ്രയത്നിച്ച ഏതാനും ചിലരെ ഏറെ നന്ദിയോടെ സ്മരിക്കുകയാണ്.

തൊടുപുഴ പടിഞ്ഞാറേകുറ്റ് പി. പി. ദേവസ്യ, തൊടുപുഴ മുതലക്കോടം കാരകുന്നേൽ ജോർജ്ജ്, തൊടുപുഴ പടിഞ്ഞാറേക്കുറ്റ് ജെയിംസ് മാത്യു,മുത്തോലപുരം പടിഞ്ഞാറേക്കുറ്റ് പി. കെ. ജോസ്, മോനിപ്പിള്ളി പടിഞ്ഞാറേക്കുറ്റ് തൊമ്മൻ ജോസഫ്,   എന്നിവരുടെ നിരന്തര പരിശ്രമവും കഠിനാധ്വാനവുമാണ് കുടുംബയോഗചരിത്രത്തിന്റെ പ്രസിദ്ധീകരണ വഴികളിലെ ശക്തിയും ഊർജ്ജവും.

P P Devasia Chief Editor - Thodupuzha

P P Devasia Chief Editor Thodupuzha

George Karakunnel Editor Muthalakodam

James Mathew Padinjarekuttu - Thodupuzha

James Mathew Padinjarekuttu Thodupuzha

P K Jose Padinjarekuttu - Mutholapuram

P K Jose Padinjarekuttu Mutholapuram

Thomman Joseph Padinjarekuttu -Monipalli

Thomman Joseph Padinjarekuttu Monipalli

കാലത്തിന്റെ ചക്രങ്ങൾ ഓടി മായുമ്പോഴും കുടുംബത്തിന്റെ അദൃശ്യവേരുകളുടെ ആഴവും പരപ്പും നഷ്ടമാകാതെ പകർന്ന് തന്ന ഈ പ്രിയപ്പെട്ടവരുടെ തീഷ്ണതയാണ് ഇന്നും പൂർവാധികം ശക്തിയോടെ മുന്നോട്ടു ചലിക്കാൻ പടിഞ്ഞാറേക്കുറ്റ് കുടുംബയോഗത്തിനും അതതു കാലത്തെ ഭാരവാഹികൾക്കും പ്രേരണയാകുന്നത്. കുടുംബ ചരിത്രം പ്രസിദ്ധീകരിക്കാനായി വിവിധ രീതിയിൽ പ്രയത്നിച്ച എല്ലാവർക്കും കൃതജ്ഞതയുടെ നൂറു നൂറു വാടാമലരുകൾ…

അഗസ്റ്റിനും ഷൈല സെബാസ്റ്റ്യനും ചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു പ്രതി.

അഗസ്റ്റിൻ പടിഞ്ഞാറേക്കുറ്റ്‌ എഴുതിയ കത്ത്.

Read in English »

Compare Listings