പടിഞ്ഞാറേക്കുറ്റ് കുടുംബം
എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ, മുത്തോലപുരം ഗ്രാമത്തിൽ തലമുറകളായി താമസിച്ചുവരുന്നവരാണ് പടിഞ്ഞാറേക്കുറ്റ് കുടുംബക്കാർ. ഈ കുടുംബത്തിൽപ്പെട്ട അനേകംപേർ, പുതുമണ്ണ് തേടി മലബാറിന്റെ വിവിധ പ്രദേശങ്ങളിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറി. അവരുടെ കുടിയേറ്റം അവർക്കും ആ പ്രദേശങ്ങൾക്കും പ്രയോജനകരമായി. ഒപ്പം തൊഴിലന്വേഷിച്ച് വിദേശങ്ങളിലേക്ക് പോയതിന്റെ നേട്ടവും വലുതുതന്നെ. ഇങ്ങനെ നാട്ടിലും മറുനാട്ടിലും ആയി കഴിയുന്ന ഏതാണ്ട് 200-ഓളം കുടുംബങ്ങളുടെ ചരിത്രം നമുക്ക് പറയാൻ ഉണ്ട് . പരസ്പരം അറിയുകയോ കാണുകയോപോലും ചെയ്യാത്ത പലരും ഈ കുടുംബങ്ങളിൽ ഉണ്ടാകാം . അവരെ അറിയാനും സ്നേഹിക്കാനും ഉള്ള ഒരു എളിയ മാർഗ്ഗം എന്ന നിലയിൽ ഈ ഉദ്യമത്തെ സ്വീകരിക്കുമല്ലോ. കുറ്റമറ്റ ഒരു കുടുംബ ഉദ്യമം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നില്ല. കുറ്റങ്ങളും കുറവുകളും കണ്ടേക്കാം, അല്ലെങ്കിൽ ഉണ്ട്. പ്രഥമ സംരംഭം എന്ന നിലയിൽ ഇതിന്റെ എല്ലാ പരിമിതികളോടും കൂടി സദയം സ്വീകരിക്കുക.